Latest NewsSaudi ArabiaNewsGulf

ഹൃദയാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചാലപ്പുറം സ്വദേശി സുധീഷ് (47) ആണ് ശനിയാഴ്ച റിയാദ്​ എക്​സിറ്റ്​ അഞ്ചിലെ ജോലി സ്ഥലത്ത് വെച്ച് മരിച്ചത്. മുത്തലഖ് ഫർണിച്ചർ കമ്പനിയിൽ ഷോറൂം ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഡ്യൂട്ടിയുടെ ഭാഗമായി ഒരു സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു

എട്ട്​ വർഷമായി റിയാദിലുള്ള സുധീഷ് രണ്ടു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് മുനീബ്, ഹമീദ് റാഫി എന്നിവർ രംഗത്തുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button