ന്യൂഡല്‍ഹി • തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഗാൽവാൻ വാലി പ്രദേശത്ത് യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് പക്ഷത്തും ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇരുവശത്തും മരണമുണ്ടായിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ അക്രമത്തിന് പിന്നാലെ അറിയില്ലെന്നാണ് ചൈനയുടെ പ്രതികരണം.
സൈനികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും ഏകപക്ഷീയമായ നടപടി എടുക്കരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ചൈനീസ് സൈനികരുമായുണ്ടായ മുഖാമുഖ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ കേണലും, രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. കാലാള്‍പ്പട ബറ്റാലിയന്‍ കമാൻഡറായ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിലവിലുള്ള പിരിമുറുക്കങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ 1975 നുശേഷം ഇതാദ്യമാണ് സൈനികരുടെ മരണം ഉണ്ടാകുന്നത്.
Post Your Comments