KeralaLatest NewsNews

കോവിഡ് പോസിറ്റീവായ ആളുകള്‍ ഒരു വിമാനത്തില്‍ ഉണ്ടാകുമ്പോൾ അതിനകത്തെ നെഗറ്റീവായ ഭൂരിപക്ഷം ആളുകള്‍ക്കും രോഗം വരാന്‍ സാധ്യത; കെ കെ ശൈലജ

കൊച്ചി: കോവിഡ് പോസിറ്റീവായ ആളുകള്‍ ഒരു വിമാനത്തില്‍ ഉണ്ടാകുമ്പോൾ അതിനകത്തെ നെഗറ്റീവായ ഭൂരിപക്ഷം ആളുകള്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ടെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. അതിനാൽ യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ കൊവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കണമെന്ന് പറഞ്ഞത്. മന്ത്രി പറഞ്ഞു.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഈ മാസം 19 വരെ നടപ്പാക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ പറഞ്ഞത് തികച്ചും യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള കാര്യങ്ങളാണെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോ​ഗ്യമന്ത്രി വിശദീകരിച്ചു. നിലവില്‍ ഇതുസംബന്ധിച്ച്‌ നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നുവരെ സാമൂഹ്യ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ധാരാളം ആളുകള്‍ വരുകയും പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുകയും ചെയ്യുമ്ബോള്‍ സാമൂഹ്യവ്യാപനത്തിനുള്ള സാധ്യതയുണ്ട്. ഇതുവരെയുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സാമൂഹ്യവ്യാപനത്തെ ചെറുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്ബോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മറ്റു രാജ്യങ്ങളില്‍നിന്നുള്ള കണക്കുകള്‍ നോക്കുമ്ബോള്‍ വന്‍ തോതില്‍ സാമൂഹ്യവ്യാപനം ഉണ്ടായതായി കാണാം. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പത്തു ശതമാനം മാത്രമാണ് സമ്ബര്‍ക്കം മൂലമുള്ള വ്യാപനം. അത് അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു. അതിനുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതേസമയം 30 ശതമാനത്തില്‍ കൂടുതലായാല്‍ വളരെയേറെ ഭയക്കണം. നിലവില്‍ അത്തരമൊരു സാഹചര്യമില്ല എന്നതാണ് ആശ്വാസകരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button