KeralaLatest NewsNews

സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത

തിരുവനന്തപുരം: സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പരസ്യങ്ങള്‍ വ്യാപകം. ഈ പരസ്യങ്ങള്‍ നല്‍കുന്നത് വ്യാജ ഷോപ്പിംഗ് സൈറ്റുകളാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസറും എഡിജിപിയുമായ മനോജ് എബ്രഹാം

Read Also : ‘എന്റെ ഒരേയൊരു മകനെയാണ് നഷ്ടമായത്, പക്ഷെ, അവന്‍ മാതൃരാജ്യത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞതെന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്’; അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാന്റെ അമ്മ പറയുന്നു

പ്രമുഖമായ ഇ-കോമേഴ്‌സ് സൈറ്റുകള്‍ക്ക് സമാനമായ സൈറ്റുകള്‍, കുറഞ്ഞ തുകയ്ക്ക് ബ്രാന്‍ഡഡ് ആയിട്ടുള്ള പ്രോഡക്ടസ് വാഗ്ദാനം ചെയ്തുകൊണ്ട്, സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും , വാട്‌സ്ആപ്പ്, ഇ-മെയില്‍ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളായും ലഭ്യമാക്കി തട്ടിപ്പുകള്‍ നടത്തുന്നത് കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരം വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുമെന്നു കരുതി പണം നല്‍കുന്നവര്‍ക്ക് പണം നഷ്ടപെടുന്നതിനും കാരണമാകുന്നു.

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതലായി ഇ-കോമേഴ്‌സ് സൈറ്റുകളെ ആശ്രയിക്കുന്ന സാഹചര്യം മുതലാക്കിയാണ് തട്ടിപ്പുകാര്‍ ഇത്തരം തട്ടിപ്പുകള്‍ കൂടുതലായി നടത്തുന്നത്. ഇത്തരം വ്യാജ സൈറ്റുകളെ തിരിച്ചറിയുന്നതിനു അത്തരം സൈറ്റുകളുടെ വെബ്‌സൈറ്റ് അഡ്രെസ് പരിശോധിച്ചാല്‍ സാധിക്കും.

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്ന് ലോക്ക്ഡൗണിന്റെ ആദ്യകാലങ്ങളില്‍ തന്നെ സൈബര്‍ഡോം ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുതലായി കണ്ടു വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മനോജ് ഏബ്രഹാം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button