Latest NewsNewsInternational

കാമുകൻ ഉപേക്ഷിച്ചു;യുവതി മദ്യ ലഹരിയിൽ വിമാനത്തിന്‍റെ ജനൽ ചില്ല് തകർത്തു

ബെയ്ജിങ് : കാമുകൻ ഉപേക്ഷിച്ച് പോയതിലുള്ള സങ്കടത്തെ തുടര്‍ന്ന് മദ്യലഹരിയില്‍ യുവതി വിമാനത്തിന്റെ ജനല്‍ച്ചില്ല് ഇടിച്ചു തകര്‍ത്തു. ചൈനയിലാണ് സംഭവം. വിമാനം 30,000 അടിയോളം ഉയരത്തില്‍ പറന്നു കൊണ്ടിരിക്കെയായിരുന്നു ഇരുപത്തൊമ്പതുകാരിയുടെ അതിക്രമം.

വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷീനിങ്ങില്‍നിന്ന് കിഴക്കന്‍ ചൈനീസ് നഗരമായ യാങ്‌ചെങ്ങിലേക്കുള്ള യാത്രയിലായിരുന്നു യുവതി. വിമാനത്തില്‍ കയറുന്നതിനു മുമ്പ് വീര്യമേറിയ രണ്ട് കുപ്പി മദ്യം യുവതി കഴിച്ചിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ചു മണിക്കൂറാണ് ഷീനിങ്ങില്‍നിന്ന് യാങ്‌ചെങ്ങിലേക്ക് എത്താന്‍ ആവശ്യമായ സമയം. എന്നാല്‍ യുവതി ജനല്‍ച്ചില്ലില്‍ ഇടിച്ചതിനു പിന്നാലെ വിമാനം അടിയന്തരമായി ഹെനാന്‍ പ്രവിശ്യയിലെ ഒരു വിമാനത്താവളത്തില്‍ ഇറക്കി. പൊതുഗതാഗത സംവിധാനത്തിന് കേടുപാടുകള്‍ വരുത്തിയ കുറ്റത്തിന് യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button