Latest NewsNewsSaudi ArabiaGulf

സൗദിയില്‍ കോവിഡ് മരണസംഖ്യ 1000 കടന്നു; ഇന്ന് മരിച്ചത് 41 പേർ

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 41 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ​ 1052 ആയി. ജിദ്ദയിലാണ് ഇന്നും കൂടുതലാളുകൾ മരിച്ചത്, 21 പേർ. മക്ക, റിയാദ്, ഹുഫൂഫ്, ഖത്വീഫ്, മദീന, ദമ്മാം, ഖോബാർ, തബൂക്ക്, ബീഷ, അൽമുബറസ്, അൽബാഹ, ജീസാൻ എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങൾ സംഭവിച്ചത്.

രാജ്യത്താകെ 4267 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 1650 പേർക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 136315 ആയി. രോഗമുക്തരുടെ എണ്ണം 89540 ആണ്. 45723 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. അതിൽ 1910 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button