Latest NewsKeralaNews

രക്ത ബന്ധം കൊണ്ടല്ല, സ്നേഹം കൊണ്ട് കോവിഡ് ബാധിതരായ ദമ്പതികളുടെ ആറുമാസമായ കുഞ്ഞിന് അമ്മയായി അനിത ; കുഞ്ഞിനെ നോക്കാന്‍ വന്നത് സ്‌ക്കൂള്‍ കുട്ടികളായ രണ്ട് മക്കള്‍ക്ക് ഏതാനും ദിവസത്തേയ്ക്കുള്ള ആഹാരം ഉണ്ടാക്കി ഫ്രിഡ്ജില്‍ വച്ച ശേഷം

രക്ത ബന്ധം കൊണ്ടല്ല, സ്‌നേഹം കൊണ്ട് കോവിഡ് ബാധിതരായ ദമ്പതികളുടെ ആറുമാസമായ കുഞ്ഞിന് അമ്മയായിരിക്കുകയാണ് അനിത. ദില്ലിയില്‍ നിന്ന് എത്തിയതാണ് കുഞ്ഞും ദില്ലിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന കുഞ്ഞിന്റെ മാതാപിതാക്കളും. എന്നാല്‍ നാട്ടില്‍ എത്തിയ ഉടനെ അച്ഛന്‍ കോവിഡ് പോസിറ്റീവായി പിന്നാലെ അമ്മയും ഇപ്പോള്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായി കൊച്ചിയില്‍ ചികിത്സയിലാണ്. ജോലിക്കിടെയാണ് ഇവര്‍ക്ക് രോഗം പിടിപ്പെട്ടതെന്നാണ് സംശയിക്കുന്നത്.

മാതാപിതാക്കള്‍ക്ക് കോവിഡ് പിടിപ്പെട്ടതോടെ ഇവര്‍ക്ക് കോവിഡ് പോസിറ്റീവാകും വരെ കൂടെക്കഴിഞ്ഞ കുഞ്ഞിനെ ആര് ഏറ്റെടുക്കുമെന്നത് ആരോഗ്യ വകുപ്പിന് ആശങ്കയും വെല്ലുവിളിയുമായി. രണ്ടു ദിവസം കുഞ്ഞിന് ആരെങ്കിലും ഏറ്റെടുക്കുമോ എന്ന് അന്വേഷിച്ചു നടന്നു. ഒടുവില്‍ അനിത മേരി, താന്‍ കുഞ്ഞിനെ നോക്കിക്കൊള്ളാം എന്ന് സ്വമേധയാ അറിയിക്കുകയായിരുന്നു. ജില്ലാ ദുരിത നിവാരണ സമിതി അംഗവും സാമൂഹിക പ്രവര്‍ത്തകയുമാണ് അനിത.

സ്‌ക്കൂള്‍ കുട്ടികളായ തന്റെ രണ്ട് മക്കള്‍ക്ക് ഏതാനും ദിവസത്തേയ്ക്കുള്ള ആഹാരം ഉണ്ടാക്കി ഫ്രിഡ്ജില്‍ വച്ച ശേഷമാണ് അനിത കുഞ്ഞിനെ നോക്കാനായി എത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ ആറുമാസം പ്രായമായ കുഞ്ഞിന് സ്വന്തം അമ്മയെപ്പോലെയാണ് അനിത. ഇന്നലെ രാത്രി മുതല്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഒരു മുറിയില്‍ ഒരുമിച്ചാണ് ഇവര്‍ താമസിക്കുന്നത്. ആശുപത്രിയില്‍ എത്തുന്നതു വരെ കുഞ്ഞ് ആരുടേതാണെന്നോ എവിടെ നിന്ന് വന്നതാണെന്നോ ഒന്നും തന്നെ അനിതയ്ക്ക് അറിയിരുന്നു.

എന്നാല്‍ കോവിഡ് ബാധിതരായവരുടെ കുഞ്ഞായതിനാല്‍ ആദ്യം ആശങ്കപ്പെട്ടെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാണെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവും സമ്മതം മൂളുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരും ഇതിന്റെ വരുംവരായ്കകള്‍ അനിതയ്ക്ക് പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മക്കള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി വച്ച് അനിത കുഞ്ഞിനെ നോക്കാന്‍ എത്തിയത്.

കഴിഞ്ഞ 15 വര്‍ഷമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ആളു കൂടിയായ അനിത ഈ ലോക്ഡൗണ്‍ കാലത്ത് വീട്ടിലെ അടുക്കയില്‍ ഭക്ഷണമുണ്ടാക്കി ദിവസവും നിരവധി പേരുടെ വിശപ്പടക്കിയിട്ടുമുണ്ട്. സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഇവര്‍ ജീവിതത്തിന്റെ നല്ലൊരു സമയവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button