ഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ മൂന്ന് സൈനികരുടെ ജീവനുകള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ പ്രതികരണവുമായി എകെ ആൻറണി. അതിർത്തി പ്രശ്നം മാത്രമല്ല ചൈനയ്ക്ക് മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി. കേവലം ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണത്തെ തടസപ്പെടുത്തുകയല്ല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
1975 ന് ശേഷം ഇന്ത്യ ചൈന അതിര്‍ത്തിയില്‍ രണ്ട് സൈന്യവും തമ്മില്‍ ഉന്തും തള്ളും വരെ പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും രണ്ട് സൈന്യവും വെടി പൊട്ടിച്ചിട്ടില്ല എന്ന് എ.കെ. ആന്റണി പറഞ്ഞു. ചൈനയുടെ ഇപ്പോഴത്തെ ആക്രമണത്തിന്റെ ലക്ഷ്യം മറ്റെന്തോ ആണ്. അതിര്‍ത്തിരേഖ സംബന്ധിച്ച തര്‍ക്കത്തിന്റെ ഭാഗം മാത്രമല്ല അത്. എന്നാല്‍, അതെന്താണ് എന്ന് താനിപ്പോള്‍ ഉറപ്പിച്ച് പറയുന്നില്ല.
എന്തായാലും ഇനി സൈനികതല ചര്‍ച്ച കൊണ്ട് മാത്രം കാര്യമില്ല. അതിനൊപ്പം പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയും ഉള്‍പ്പെടെ ഇടപെട്ട് ഉന്നതതല ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകേണ്ടത് അനിവാര്യമാണ്. ആന്റണി വ്യക്തമാക്കി.
Post Your Comments