Latest NewsNewsIndia

രാജ്യത്ത് ഭൂചലനം തുടര്‍ക്കഥയാകുന്നു: രാവിലെ വീണ്ടും താരതമ്യേന ശക്തമായ ഭൂചലനം

ജമ്മു • കാശ്മീരില്‍ വീണ്ടും താരതമ്യേന ശക്തമായ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം താജിക്കിസ്ഥാൻ മേഖലയിലാണ്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് കശ്മീർ സ്ഥിതിചെയ്യുന്നത്. ഭൂകമ്പങ്ങൾ മുമ്പ് കശ്മീരിൽ നാശം വിതച്ചിട്ടുണ്ട്.

2005 ഒക്ടോബർ 8 ന് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയുടെ രണ്ട് വശങ്ങളിലായി 80,000 ആളുകൾ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് തവണ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലും ഭൂചലനം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button