വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങും നീട്ടി വെച്ചു . ചടങ്ങ് രണ്ടു മാസത്തേക്കാണ് നീട്ടിവച്ചത് . ഇതുപ്രകാരം 2021 ഫെബ്രുവരി 28നു നടക്കേണ്ട ചടങ്ങ് ഏപ്രില്‍ 25േലേക്കാണ് മാറ്റിയത്.
ഇതിന്റെ ചുവടുപിടിച്ച് ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാര്‍ഡ് ചടങ്ങിന്റെ തീയതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം ഒട്ടനവധി സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരുന്നു.
ഇവയെയ്്ക്കെല്ലാം ഈ വര്‍ഷം അവസാനത്തോടുകൂടി മാത്രമേ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ . ഇത് പരിഗണിച്ചാണ് ഓസ്കര് ചടങ്ങിന്റെ തീയതി നീട്ടിയതെന്നാണ് വിവരം . ഇതിനു മുന്‍പ് മൂന്ന് തവണ മാത്രമാണ് ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് മുടങ്ങുകയോ തീയതി നീട്ടി വയ്ക്കുകയോ ചെയ്തിട്ടുള്ളത് .
Post Your Comments