തൊടുപുഴ: ഇടുക്കി അടിമാലിയില്‍ 17കാരിയായ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ആണ്‍ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. കാണാതായ രാത്രിയില്‍ പെണ്‍കുട്ടി ഇവരെ ഫോണില്‍ വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള തീരുമാനം.അതേസമയം പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവായ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പതിനേഴുകാരി വീട് വിട്ടിറങ്ങിയത് ആണ്‍ സുഹൃത്തിനൊപ്പം ജീവിക്കാനായിരുന്നു. എന്നാല്‍ ഫോണ്‍ വിളിച്ചിട്ടും ആണ്‍ സുഹൃത്ത് ഫോണ്‍ എടുത്തില്ല. ആ രാത്രിയില്‍ രണ്ടുപേരും ഉറങ്ങിയത് വനത്തിലാണെന്നും വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയെ അമ്മ വഴക്ക് പറഞ്ഞതായും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.പെണ്‍കുട്ടിയും ബന്ധുവായ യുവതിയും കഴിഞ്ഞ 11നാണ് വീടുകളില്‍ നിന്നും കാണാതായത്. ആരോ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് 17കാരി വീട്ടില്‍ നിന്നും പോവുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്.
അമ്മ ചോദിച്ചെങ്കിലും എങ്ങോട്ടാണെന്നോ ആരാണ് ഫോണില്‍ വിളിച്ചതെന്നോ വെളിപ്പെടുത്തിയിരുന്നില്ല.12ന് രാത്രി പെണ്‍കുട്ടികള്‍ ബന്ധുവായ പഞ്ചായത്ത് പ്രസിഡന്റ് ദീപയുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പിറ്റേദിവസം പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുവാന്‍ ദീപ പറഞ്ഞിരുന്നു. എന്നാല്‍ രാവിലെ ദീപ കേള്‍ക്കുന്നത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വാര്‍ത്തയായിരുന്നു.അടിമാലി സി.ഐ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments