പത്തനംതിട്ട: വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി കീഴടങ്ങി. ഒന്നാംപ്രതി ലാൽരാജ് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ കീഴടങ്ങിയത്. വെച്ചൂച്ചിറ സ്വദേശികളായ രജീഷ്, റോഷൻ, ജോബിൻ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
സംഭവത്തിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.ഫോൺ വിളിച്ചുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനമെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് പെൺകുട്ടികളും ഒന്നിലധികം തവണ പീഡനത്തിനിരയായതായി പോലീസ് കണ്ടെത്തി. ഒന്നാംപ്രതി ലാൽരാജ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു.
ഒരു കുട്ടി സ്കൂളിൽ വരാതിരുന്നതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂൾ അധികൃതര്‍ ചൈൽഡ് ലൈൻ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇതിൽ ഒരു കുട്ടിയുമായി ഓട്ടോ ഡ്രൈവര്‍ ഉണ്ടാക്കിയ സൗഹൃദം മുതലെടുത്താണ് മറ്റ് പെൺകുട്ടികളെ വശത്താക്കുന്നതും പീഡനത്തിന് ഇരയാക്കുന്നതും എന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.
Post Your Comments