തൃശ്ശൂര്‍: കോവിഡ് ബാധിച്ച് മരിച്ചാല്‍ ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപതയുടെ നിര്‍ദ്ദേശം. സെമിത്തേരിയിലോ പള്ളി പറമ്പിലോ സ്ഥലമില്ലെങ്കില്‍ സ്വന്തം വീട്ടുവളപ്പില്‍ ദഹിപ്പിക്കാമെന്നും അതിരൂപതയുടെ സര്‍ക്കുലറിലുണ്ട്. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നത്.
Read Also : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
മൃതദേഹം ദഹിപ്പിക്കുന്നതിന് മരിച്ച ആളുടെ ബന്ധുക്കളുടെ സമ്മതം ഉണ്ടായിരിക്കണം. മൃതദേഹം ദഹിപ്പിക്കുന്നതിനേക്കാള്‍ പരമ്പരാഗത രീതിയില്‍ സംസ്‌കരിക്കുന്നതിനേയാണ് സഭ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിരൂപത വ്യക്തമാക്കുന്നു.
മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു പള്ളിയിലെ സെമിത്തേരിയിലോ അതിനും സാധിച്ചില്ലെങ്കില്‍ വീട്ടുവളപ്പിലോ സംസ്‌കരിക്കാമെന്നും കോവിഡ് പശ്ചാത്തലത്തില്‍ മാത്രമാണ് ഇത്തരത്തില്‍ അനുവദിക്കുന്നതെന്നും തൃശ്ശൂര്‍ അതിരൂപതയുടെ സര്‍ക്കുലറില്‍ പറയുന്നു.
Post Your Comments