കണ്ണൂര്‍: വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ മൂന്ന് കോവിഡ് മരണങ്ങള്, ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗ ബാധ എവിടെ നിന്നാണെന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ തിരുവനന്തപുരം ആശങ്കയിലാണ്. സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച രമേശന് രോഗം പിടിപെട്ടത് എവിടെനിന്നാണെന്ന് അറിയില്ല. ഇദ്ദേഹത്തിന് എങ്ങനെ രോഗം വന്നു എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
Read Also : സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 : കൂടുതല്‍ എറണാകുളത്ത്
ഉറവിടമറിയാത്ത രോഗിയായി ഇദ്ദേഹത്തെയും കണക്കാക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ജില്ലയില്‍ നേരത്തേ മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിനും വൈദികന് ഫാ. കെ.ജി വര്‍ഗീസിനും എവിടെ നിന്നാണ് രോഗം വന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ആ ഗണത്തിലാണ് രമേശനും എത്തപ്പെട്ടിരിക്കുന്നത്.
മെയ് 23-നാണ് രമേശനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രോഗശമനം ഉണ്ടായതിനെ തുടര്‍ന്ന് 25-ന് ഇദ്ദേഹത്തെ ആശുപത്രിയില്‍നിന്നും വിട്ടയച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഈ മാസം 10-ന് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിലെത്തിച്ചു. രോഗം മൂര്‍ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഈ സമയത്തൊന്നും ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയിരുന്നില്ല എന്നാണ് വിവരം. മരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തുന്നത്.
Post Your Comments