തിരുവനന്തപുരം: രാജ്യസഭാംഗവും ബിജെപി നേതാവുമായ സുരേഷ്ഗോപിയുടെ നേരിട്ടുള്ള ഇടപെടലില്‍ അപ്പര്‍ കുട്ടനാട്ടിനായി 460 കോടിയുടെ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ പാക്കേജ് അനുവദിച്ച കാര്യം സുരേഷ് ഗോപി എംപി യെ അറിയിക്കുകയായിരുന്നു.കോട്ടയം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണംലഭിക്കും.ചെന്നിത്തല ഗ്രാമ പഞ്ചായത്തിനായി മാത്രം നൂറ് കോടി രൂപയാണ് പദ്ധതിയില്‍ അനുവദിച്ചിരിക്കുന്നത്.
ഇത് പ്രാദേശിക ഭക്ഷ്യ ഉത്പാദനത്തിനായി വിനിയോഗിക്കും. അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു സുരേഷ്ഗോപി എംപി കര്‍ഷകരുടെ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.4 മുനിസിപ്പാലിറ്റികള്‍ക്കും 21 ഗ്രാമപഞ്ചായത്തുകള്‍ക്കുമായിരിക്കും പാക്കേജിലൂടെ സഹായം ലഭിക്കുന്നത്.
അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് സുരേഷ് ഗോപിയുടെ ഇടപെടലോടെ നിറവേറിയത്.സംസ്ഥനത്തെ കാര്‍ഷിക മേഖലയ്ക്ക് വലിയ ആശ്വാസമാണ് കേന്ദ്ര പാക്കേജിലൂടെ ലഭിക്കുന്നത്.
Post Your Comments