Latest NewsKeralaNews

ഒരു സങ്കടം കൊണ്ടാണ് ഞാന്‍ ഈ മെസ്സേജ് അയക്കുന്നത്, എന്റെയും എന്റെ ഭാര്യയും ഫോട്ടോ വെച്ചിട്ട് കുറെ ആള്‍ക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അത് ഒറിജിനല്‍ അല്ല ; ഭാര്യയുടെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ തരംഗമായ സായ് ശ്വേതയുടെ ഭര്‍ത്താവ്

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസില്‍ വന്ന് സോഷ്യല്‍മീഡിയയിലൂടെ തരംഗമായി മാറിയ അധ്യാപികയാണ് സായ് ശ്വേത. ട്രോളന്മാര്‍ ഏറ്റെടുത്തതോടെയാണ് ഈ അധ്യാപിക വൈറലായത്. തുടര്‍ന്ന് പല രീതികളിലുള്ള ട്രോളുകള്‍ വന്നതോടെ സര്‍ക്കാരും പൊലീസും ഇടപെടുകയായിരുന്നു. ഇപ്പോള്‍ ഇതാ സായ് ശ്വേതയുടെ ഭര്‍ത്താവും രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ ഭാര്യയുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയവര്‍ക്കെതിരെയാണ് ഇവരുടെ ഭര്‍ത്താവ് രംഗത്തെത്തിയിരിക്കുന്നത്. ദിലീ ദിലു എന്ന തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പ്രതികരിച്ചത്. തന്റെയും തന്റെ ഭാര്യയുടെയും ഫോട്ടോകള്‍ ഉപയോഗിച്ച് ചില ആളുകള്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അത് ഒറിജിനല്‍ അല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീ ദിലുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഒരു സങ്കടം കൊണ്ടാണ് ഞാന്‍ ഈ മെസ്സേജ് അയക്കുന്നത് എന്റെയും എന്റെ ഭാര്യയും ഫോട്ടോ വെച്ചിട്ട് കുറെ ആള്‍ക്കാര്‍ ഫേസ്ബുക്ക് പല സോഷ്യല്‍ മീഡിയയിലും അക്കൗണ്ട് ഉണ്ട് അത് ഒറിജിനല്‍ അല്ല,,, വല്ലാത്ത സങ്കടം തോന്നി ഒറിജിനല്‍ ഇത് മാത്രമേ ഉള്ളൂ

https://www.facebook.com/dileegalleria/posts/2090088211134663

shortlink

Related Articles

Post Your Comments


Back to top button