ന്യൂഡല്‍ഹി : കോവിഡ്-19 , ഇന്ത്യയ്ക്ക് ആശ്വാസമായി ഐസിഎംആറിന്റെ റിപ്പോര്‍ട്ട. ഇന്ത്യയില്‍ രോഗമുക്തി നിരക്ക് കുത്തനെ ഉയരുന്നു കോവിഡ് ബാധിച്ചവരില്‍ പകുതി പേരും രോഗത്തില്‍ നിന്നു മുക്തരായെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൃത്യസമയത്തെ രോഗ നിര്‍ണ്ണയവും ശരിയായ ചികിത്സയുമാണ് രോഗമുക്തിയിലേക്കുള്ള വഴി. ഇപ്പോള്‍ 1,49,348 പേരാണ് ചികിത്സയിലുള്ളത്. 9195 രോഗികള്‍ മരിച്ചു.
കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധനാ ശേഷി ഐസിഎംആര്‍ വര്‍ധിപ്പിച്ചെന്നും മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 646ഉം, സ്വകാര്യമേഖലയില്‍ 247ഉം ഉള്‍പ്പടെ മൊത്തം 893 ലാബുകള്‍ രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,51,432 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച ആകെ സാംപിളുകള്‍ 56,58,614 ആണ്.
ചെന്നൈയില്‍ 31 പേരടക്കം തമിഴ്‌നാട്ടില്‍ 38 പേര്‍ ഞായറാഴ്ച കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്തെ ആകെ മരണം 435 ആയി. ആകെ രോഗികള്‍ 44,661. ചെന്നൈയില്‍ മാത്രം 31,896 രോഗികള്‍. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 3390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 120 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,958 ആയി. 3,950 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
Post Your Comments