ബീജിംഗ് : അതിര്‍ത്തി സംഘര്‍ഷത്തില്‍ പാക്ക്ചൈന കൂട്ട്; ഇന്ത്യയ്ക്കെതിരെ ഗൂഢ നീക്കങ്ങള്‍ സജീവം. പാക്കിസ്ഥാനെ ഉപയോഗിച്ച് അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ചൈന ശ്രമിക്കുകയാണെന്ന് ഇന്ത്യ. കഴിഞ്ഞ 2 മാസമായി നിയന്ത്രണ രേഖയിലുടനീളം ഷെല്ലാക്രമണം നടത്തുന്ന പാക്കിസ്ഥാനു ചൈനയുടെ പിന്തുണയുണ്ടാകാമെന്നു സേനാ വൃത്തങ്ങള്‍ സൂചിപ്പിച്ചത്. 2017 ല്‍ സിക്കിമിലെ ദോക് ലായില്‍ ഇന്ത്യയുടെ എതിര്‍പ്പിനു വഴങ്ങി സേനയെ പിന്‍വലിച്ചതു മുതല്‍ ഗൂഢ നീക്കങ്ങളില്‍ ചൈന സജീവമാണ്.
read also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം … ഇന്ത്യ മുന്‍കരുതല്‍ നടപടിയിലേയ്ക്ക്
പാക്ക് സേനയ്ക്ക് ചൈന ആയുധങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് മാധ്യമങ്ങളിലുള്ള വാര്‍ത്തകളിലും ഇന്ത്യ വിരുദ്ധ വികാരം വ്യക്തമാണ്. ഇന്ത്യയ്‌ക്കെതിരായ സൈനിക നീക്കങ്ങളില്‍ ആയുധങ്ങള്‍ പാക്കിസ്ഥാനു മുതല്‍ക്കൂട്ടാകുമെന്ന വാചകം ഏതാനും വര്‍ഷങ്ങളായി ചൈനീസ് വാര്‍ത്തകളില്‍ പതിവാണെന്നും മുന്‍പില്ലാത്ത രീതിയാണിതെന്നും ചൈനയെ നിരീക്ഷിക്കുന്ന ഉന്നത സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Post Your Comments