
കൊച്ചി: അധിക വെെദ്യുതി ബില്‍ ഈടാക്കിയെന്ന പരാതിയില്‍ കെഎസ്‌ഇബിയുടെ വിശദീകരണം തേടി ഹൈക്കോടതി. മറ്റന്നാള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹെെക്കോടതി കെഎസ്‌ഇബിയോട് നിര്‍ദേശിച്ചു. കെഎസ്‌ഇബി നടപ്പിലാക്കിയ ശരാശരി ബില്ലിങ് അശാസ്‌ത്രീയമാണെന്ന് ആരോപിച്ച് മൂവാറ്റുപുഴ സ്വദേശിയാണ് ഹെെക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം ലോക്ക്ഡൗണ്‍ ആയതോടെ വീടുകളില്‍ വെെദ്യുതി ഉപഭോഗം വര്‍ധിച്ചെന്നും അതിനനുസരിച്ചുള്ള ബില്‍ മാത്രമാണ് ഈടാക്കുന്നതെന്നുമാണ് കെഎസ്‌ഇബിയുടെ വാദം.
Post Your Comments