Latest NewsNewsInternational

ഡൊണാള്‍ഡ് ട്രംപിന്റെ റാലിയ്‌ക്കെതിരെ വിദഗ്ദ്ധര്‍ : ഇത് അപകടകരമായ നീക്കമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് വീണ്ടും മത്സരിയ്ക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ്. ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടത്താന്‍ പോകുന്ന റാലികള്‍ കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം ലോക്ക്ഡൗണിലായതോടെ നിര്‍ത്തിവച്ച പ്രചരണത്തിനാണ് ട്രംപ് ക്യാമ്പ് തുടക്കം കുറിക്കുന്നത്.

read also : ചൈനയെ ലക്ഷ്യമിട്ട് യുഎസ് : ഏറ്റവും തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയില്‍ ചൈനയ്‌ക്കെതിരെ വിന്യസിച്ചിരിക്കുന്നത് മൂന്ന് വിമാനവാഹനി കപ്പലുകള്‍

താരതമ്യേന കുറച്ച് കോവിഡ് 19 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായ ഒക്ലഹോമയിലെ തുള്‍സയിലേക്കാണ് പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് ട്രംപ് പോകുന്നത്. പ്രചരണ യോഗത്തിനെത്തുന്ന ജനക്കൂട്ടത്തിനിടയില്‍ അണുബാധ പടരാനുള്ള സാധ്യത വലുതാണ്. ആളുകള്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ വീടുകളിലുള്ളവരുമായി സമ്പര്‍ക്കത്തിലായി രോഗവ്യാപന സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button