മെക്സിക്കോ സിറ്റി : മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് തിരുവന്പാടി സ്വദേശി നെടുങ്കൊന്പിൽ അഡൽഡ (67) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മെക്സിക്കോയിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : നവംബറിലെ വർധിച്ച രോഗവ്യാപന സാദ്ധ്യത , പ്രതികരണവുമായി ഐസിഎംആര്‍
അതേസമയം ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കളര്‍കോട് സനാതനപുരം കരിപ്പുറത്ത് വെളിയില്‍ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകന്‍ സി.ആര്‍.വിജയകുമാര്‍ (47) ഒമാനിലും, . മണിമല കടയനിക്കാട് പാറയ്ക്കാട് കളപ്പുരയ്ക്കല്‍ സിബി ഏബ്രഹാം (50) കുവൈറ്റിലുമാണ് മരിച്ചത്.
Post Your Comments