ബെയ്ജിങ് : കോവിഡിന്റെ രണ്ടാം വരവില്‍ കടുത്ത ആശങ്കയിലാണ് ചൈന. ഇക്കുറി തലസ്ഥാനമായ ബെയ്ജിങ്ങിലെ ഒരു മാംസ മാര്‍ക്കറ്റിലാണ് കോവിഡ് പിടിപ്പെട്ടിരിക്കുന്നത്. ഇതോടെ മാര്‍ക്കറ്റും സമീപത്തുള്ള സ്‌കൂളുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതിനു ചുറ്റുമുള്ള പത്തു ജനവാസകേന്ദ്രങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ജനങ്ങളോടു വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു.
ഞായറാഴ്ച 57 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലിനു ശേഷം ഒറ്റ ദിവസം ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഇതില്‍ 36 എണ്ണവും ബെയ്ജിങ്ങില്‍ സമ്പര്‍ക്കത്തിലൂടെ പകര്‍ന്നതാണെന്നാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.
മാര്‍ക്കറ്റില്‍ ഏതു വിധേനയാണ് വൈറസ് എത്തിയതെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാല്‍മണ്‍ മത്സ്യത്തില്‍ നിന്നാണു വൈറസ് പടര്‍ന്നതെന്നു പറയാനാവില്ല. മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന ചോപ്പിങ് ബോര്‍ഡിലാണ് വൈറസിനെ കണ്ടത്. ചിലപ്പോള്‍ രോഗബാധയുള്ള കടയുടമയില്‍നിന്നോ മീന്‍ വാങ്ങാന്‍ എത്തിയവരില്‍ നിന്നോ ആകാം വൈറസ് എത്തിയതെന്നും ഇവര്‍ പറയുന്നു.
Post Your Comments