അമ്പലപ്പുഴ • തോട്ടപ്പള്ളിയിലെ ജനകീയ സമര സമിതിയിൽ ബിജെപി സഹകരിക്കുന്നത് ധീവരസഭ ആ സമരസമിതിക്കു നേതൃത്വം കൊടുക്കുന്നത് കൊണ്ടാണെന്നും തോട്ടപ്പള്ളിയിൽ കോൺഗ്രസ്സുമായി ചേർന്നു ബിജെപി സമരം നടത്തുന്നില്ലായെന്നും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് പറഞ്ഞു.
തോട്ടപ്പള്ളിയെ സമരഭൂമി ആക്കി മാറ്റിയതിൽ നിന്നു ഒളിച്ചോടുവാൻ കോൺഗ്രസിനും സിപിഎം നും കഴിയില്ല. കോൺഗ്രസ് ഭരണ കാലത്താണ് കരിമണൽ ഖനനം നടന്നത്. അന്ന് സിപിഎം തോട്ടപ്പള്ളിയിൽ സമരരംഗത്തായിരുന്നു. സിപിഎം ഭരണകാലത്ത് കോൺഗ്രസ് സമരം നടത്തുന്നു. ഈ കാപട്യത്തിനെതിരെയാണ് ബിജെപി പ്രതിപക്ഷ നേതാവിന്റെയും മന്ത്രി ജി. സുധാകരന്റെയും കോലം കത്തിച്ചത്. തീരം നശിപ്പിക്കുന്ന കരിമണൽ ഖനനത്തിൽ സിപിഎം ന്റെയും കോൺഗ്രസിന്റെയും കാപട്യത്തിനെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി. ശ്രീജിത്ത് പറഞ്ഞു.
Post Your Comments