ഭുവനേശ്വര്‍ • ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ റിസർവ് ഫോറസ്റ്റ് ഏരിയയ്ക്കുള്ളിൽ രണ്ട് കാട്ടു ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ മൃഗങ്ങളെ വേട്ടക്കാർ കൊന്നതാണെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഒരു ആണ്‍, പെണ്‍ ആനകളുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച വനംവകുപ്പ് അധികൃതർ കണ്ടെടുത്തത്. ആണ്‍ ആനയുടെ കൊമ്പുകൾ കാണാനില്ലെന്നും ഇവയുടെ മരണകാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നംവകുപ്പ് അധികൃതർ പറഞ്ഞു.
പെൺ ആനയ്ക്ക് ഏകദേശം 20 വയസ്സ് പ്രായമുണ്ടായിരുന്നു. ശവത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. ഏകദേശം 22 വയസ്സ് പ്രായമുള്ള ആണ്‍ ആന മൂന്ന് ദിവസം മുന്‍പാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു.
ആനയുടെ കൊമ്പുകൾ കാണാതായതിനാൽ മൃഗങ്ങളെ വേട്ടക്കാർ കൊന്നതായാണ് പ്രാഥമിക നിഗമനം. അതേസമയം, പോസ്റ്റ്‌മോർട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷം കൃത്യമായ കാരണം കണ്ടെത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post Your Comments