തൃശ്ശൂര്‍ • ജില്ലയില്‍ ശനിയാഴ്ച നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ജൂൺ അഞ്ചിന് ഖത്തറിൽ നിന്ന് വന്ന പൂക്കോട് സ്വദേശിയായ യുവാവ്(37), ജൂൺ ഒന്നിന് ബഹ്റിനിൽ നിന്നു വന്ന യുവതി(42), ജൂൺ നാലിന് രാജസ്ഥാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(48),, ജൂൺ ഒന്നിന് റിയാദിൽ നിന്ന് വന്ന ചേലക്കര സ്വദേശി(26) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് 19 രോഗം സ്ഥിരീകരിച്ച 152 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.
തൃശൂർ സ്വദേശികളായ 10 പേര് മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു.വീടുകളില്‍ 12440 പേരും ആശുപത്രികളില്‍ 195പേരും ഉള്‍പെടെ ആകെ 12635 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
Post Your Comments