തിരുവനന്തപുരം • മദ്യപിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസുകാരന് മരിച്ചു. മലപ്പുറം ഐ.ആര് ബറ്റാലിയനിലെ പോലീസുകാരനും കൊല്ലം കടയ്ക്കല്‍ ചെളിക്കുഴി സ്വദേശിയുമായ അഖിലാണ് ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയി മരിച്ചത്.
ലഭിക്കുന്ന വിവരമനുസരിച്ച് 12 ാം തീയതിയാണ് അഖിലും മറ്റു മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അഖിലിനെ ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് ഗിരീഷും ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
മലപ്പുറത്ത് നിന്നും അഖില്‍ കൊണ്ടുവന്ന മദ്യമാണ് കഴിച്ചതെന്നാണ് സുഹൃത്തുക്കള്‍ നല്കിയ മൊഴി. ഈ മദ്യത്തിന്റെ ബാക്കി പരിശോധനയ്ക്കായി എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments