Latest NewsNewsGulfOman

വിദേശികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി ഒമാൻ

മസ്‌ക്കറ്റ് : വിദേശികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി ഒമാൻ. സന്ദര്‍ശക വിസയിലോ എക്‌സ്പ്രസ് വിസയിലോ രാജ്യത്തെത്തി കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് കുടുങ്ങി പോയവരുടെ വിസ കാലാവധി ഈ മാസം 30വരെ നീട്ടി നൽകിയതായി റോയൽ ഒമാൻ പോലീസ് വാർത്ത അറിയിച്ചു. നേരത്തെ ഇത് ജൂൺ 15വരെയാണ് നീട്ടിയിരുന്നത്. വിസ തനിയെ സൗജന്യമായി പുതുക്കി നല്‍കുകയാണ് ചെയ്യുകയെന്നും അറിയിപ്പിൽ പറയുന്നു.

Also read : കോവിഡ് ഭേദമായ ആള്‍ക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ചത് 8.35 കോടി രൂപയുടെ ബിൽ

വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഒമാനില്‍ നിന്ന് മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.അതോടൊപ്പം തന്നെ 2020 മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് അവസാനം വരെ അനുവദിച്ച വീസകളുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെയും നീട്ടി നൽകിയിട്ടുണ്ട്.

ടൂറിസ്റ്റ് വിസകളുടെ കാലാവധി 2021 മാര്‍ച്ച് വരെ നീട്ടി നൽകിയത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു . ഒമാനിലേക്കുള്ള സന്ദര്‍ശനത്തിനായി 2020 മാര്‍ച്ച് 1 മുതല്‍ 2020 ഓഗസ്റ്റ് 31 വരെ അനുവദിച്ച ടൂറിസ്റ്റ് വിസയുടെ കാലവധിയാണ് 2021 മാര്‍ച്ച് വരെ നീട്ടയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button