
പൂവച്ചല്‍ : സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയ്ക്കായി കോടികള്‍ വിലമതിയ്ക്കുന്ന മൂന്നേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി പൂവച്ചല്‍ സ്വദേശി. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന സുകുമാരന്‍ വൈദ്യരാണ് ഈ നല്ല മനസിന് ഉടമ. പന്നിയോടിലെ മൂന്നേക്കര്‍ അടുത്ത് വരുന്ന സ്ഥലമാണ് ഇദ്ദേഹം ലൈഫ് പദ്ധതിയിലേക്ക് നല്‍കാമെന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. 16-ാം തിയതി ഇത് മുഖ്യമന്ത്രിക്ക് കൈമാറുന്നതിനായി പഞ്ചായത്ത് ഏറ്റെടുക്കും.
read also : പുതിയ റേഷന്‍ കാര്‍ഡുകാര്‍ക്കും ലൈഫ് പദ്ധതിയില്‍ ചേരാം
വൈദ്യരുടെ അമ്മയുടെ സ്മരണാര്‍ഥം ആരംഭിച്ച ട്രസ്റ്റിന് കീഴിലാണ് നിലവില്‍ ഭൂമിയുള്ളത്. ഭവനരഹിതരായവര്‍ക്ക് അഞ്ച് സെന്റ് വീതം ഭൂമി കൈമാറാനായിരുന്നു വൈദ്യരുടെ തീരുമാനം. എന്നാല്‍ ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുവെന്ന് പഞ്ചായത്ത് അധികൃതരില്‍ നിന്ന് അറിഞ്ഞതോടെ ലൈഫ് മിഷനിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ഭൂരഹിത-ഭവന രഹിതര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ വീടാകും പൂവച്ചല്‍ ഗ്രാമപഞ്ചായത്തിനായി നല്‍കുന്ന ഭൂമിയില്‍ പദ്ധതിപ്രകാരം ഉയരുക.
Post Your Comments