Latest NewsKeralaNews

കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു: കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട ‘കരുതല്‍’ എന്താണെന്ന് മനസ്സിലായല്ലോ? വിമർശനവുമായി കെ.കെ രമ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എം.പി നേതാവും,ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ രംഗത്ത്. ടി.പി കേസില്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച കുഞ്ഞനന്തന്‍ മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുള്‍പ്പെടെ നിരവധിയാളുകള്‍ അനുശോചനമറിയിച്ച്‌ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അവരുടെ പ്രതികരണം. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നുവെന്ന് കെ.കെ രമ വ്യക്തമാക്കി.

Read also: നോർക്കയുടെ പണി പ്രവാസ സമ്മേളനങ്ങൾ നടത്തി പത്രാസ് കാണിക്കലോ ഇലയിട്ട് സദ്യ കൊടുക്കലോ അല്ല: വിമർശനവുമായി ജോയ് മാത്യു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്‍റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്‍റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതോ ‘കള്ളമൊഴി’ കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഈ ഫോണ്‍വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന ‘മനുഷ്യസ്നേഹി’ സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുന്‍പ്‌ തന്‍റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട ‘കരുതല്‍’ എന്താണെന്ന് മനസ്സിലായല്ലോ!

shortlink

Related Articles

Post Your Comments

Related Articles


Back to top button