റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. 28 വർഷമായി സ്വകാര്യ കമ്പനിയിലെ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്ന പത്തനംതിട്ട മാഞ്ഞാലിക്കര ഓമല്ലൂർ വടക്കേതുണ്ടിൽ ജോസ് ഫിലിപ്പോസ് മാത്യു (57) ആണ് ജുബൈലിൽ മരിച്ചത്. കടുത്ത പനിയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: സുഫി. മക്കൾ: ജെയ്‌സൺ, ജെയ്‌സിബ.
Also read : 32 കാരനായ പ്രവാസിയെ കാണാനില്ല : തെരച്ചില്‍ ഊര്‍ജിതമാക്കി ഫുജൈറ പോലീസ്
റിയാദിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. റിയാദിൽ പ്രിൻറിങ് പ്രസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേൽ സാബിർ (23) ആണ് വെള്ളിയാഴ്ച രാത്രി റിയാദ് മൻസൂരിയയിലെ അൽഇൗമാൻ ആശുപത്രിയിൽ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സാബിറിന് രോഗം ബാധിച്ചത്. കോവിഡിെൻറ എല്ലാ ലക്ഷണങ്ങളും പ്രകടമായിരുന്നു. ശക്തമായ ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു.
വർഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദിലാണ് സാബിർ കഴിഞ്ഞിരുന്നത്. ഒന്നര വർഷം മുമ്പ് കുടുംബം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ സബീർ മാത്രം റിയാദിൽ തുടരുകയും ജോലി ചെയ്യുകയുമായിരുന്നു. പിതാവ് സലാം, മാതാവ്: സുബൈദ. സഹോദരങ്ങൾ: സബീഹ്, സൽവ, സ്വൽഹ
Post Your Comments