Latest NewsKeralaNews

പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍നിന്ന് 50 പവന്‍ സ്വര്‍ണവും 62,000 രൂപയുമായി സ്‌കൂട്ടറുള്‍പ്പെടെ ഒരാളെ കാണാതായ സംഭവം : ദുരൂഹതയേറുന്നു : ഒരു തുമ്പും കിട്ടാതെ പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് തിരക്കേറിയ റോഡില്‍നിന്ന് 50 പവന്‍ സ്വര്‍ണവും 62,000 രൂപയുമായി സ്‌കൂട്ടറുള്‍പ്പെടെ ഒരാളെ കാണാതായി 35 ദിവസം പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടാതെ പൊലീസ് . പേരൂര്‍ക്കട-നെടുമങ്ങാട് റോഡില്‍നിന്നാണ് ബാങ്കില്‍നിന്ന് പണവും സ്വര്‍ണവുമായി ഇറങ്ങിയ കുളപ്പട സുവര്‍ണ നഗര്‍ ഏഥന്‍സില്‍ കെ.മോഹനനെ (58) കാണാതായത്.

read also : ഹാഷിമും ഹബീബയും സ്വിഫ്റ്റ് കാറും എവിടെ ? കോട്ടയത്തു നിന്നും കാറുള്‍പ്പെടെ കാണാതായ ദമ്പതിമാരുടെ തിരോധാനത്തിന് തുമ്പുണ്ടാക്കാന്‍ ക്രൈംബ്രാഞ്ച് :

കരകുളം പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളില്‍വരെ മോഹനന്റെ സ്‌കൂട്ടര്‍ യാത്ര വ്യക്തം. പിന്നാലെ ഉണ്ടായിരുന്ന ഓട്ടോക്കാരനും അതുവരെ അയാളെ കണ്ടു. പിന്നീട് ഒരു വിവരവുമില്ല. റോഡില്‍നിന്ന് പട്ടാപകല്‍ ഒരാളെ സ്‌കൂട്ടറുള്‍പ്പെടെ കാണാതായിട്ടും ഒരു വിവരവും ലഭിക്കാത്ത സംഭവം പൊലീസിനെ വലച്ചിരിക്കുകയാണ്.

മോഹനന് ശത്രുക്കളില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സാമ്പത്തിക ബാധ്യതയുമില്ല. ലോക്ഡൗണ്‍ കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണം കുറവായിരുന്നു. മുന്‍പ് ഇതിനേക്കാള്‍ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഭാര്യയുടെ സഹോദരന്‍ നടത്തുന്ന ധനകാര്യസ്ഥാപനത്തിലാണ് 13 വര്‍ഷമായി ജോലി ചെയ്യുന്നത്.

സ്വര്‍ണം പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കില്‍ കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും വര്‍ഷങ്ങളായി മോഹനനാണ്. പതിവുപോലെ മേയ് 8ന് ബാങ്കില്‍ പോയി തിരികെ വരുന്നതിനിടയിലാണ് വാഹനവുമായി അപ്രത്യക്ഷനാകുന്നത്. പേരൂര്‍ക്കട- നെടുമങ്ങാട് റോഡില്‍ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപം വരെ മോഹനന്‍ എത്തിയതായി തെളിവ് ലഭിച്ചു.

കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളില്‍ പകല്‍ 11.02ന് മോഹനന്‍ സ്‌കൂട്ടറില്‍ കടന്നുപോയതായി കാണുന്നുണ്ട്. എന്നാല്‍ പോകുന്ന വഴിയില്‍ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഹനന്റെ യാത്ര ഇല്ല.

ലോക്ഡൗണ്‍ കാലമായതിനാല്‍ തട്ടികൊണ്ടുപോകല്‍ സാധ്യത കുറവാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്‌കൂട്ടറുള്‍പ്പെടെ കാണാതായത് ഈ സാധ്യതയെ ബലപ്പെടുത്തുന്നു. മോഹനന്റെ മൊബൈല്‍ അവസാനം പ്രവര്‍ത്തിച്ചത് കരകുളത്തുവച്ചാണ്. നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യവും അന്വേഷണത്തില്‍ കണ്ടെത്താനായില്ല. മാറി നിന്നാലും ഇതിനോടകം ആരെയെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞു.

മൊബൈല്‍ രേഖകള്‍ ഇതിന്റെ സൂചനകള്‍ നല്‍കുന്നില്ല. ആരെങ്കിലും അപായപ്പെടുത്തിയെങ്കില്‍ അതിന്റെ സൂചനകളും ലഭിക്കേണ്ട സമയം കഴിഞ്ഞു. സൈബര്‍ തെളിവുകള്‍ ഒന്നും ലഭിക്കാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button