ഇന്ത്യന്‍ ഫുഡ് ബോളിന്റെ ഭാവി വാഗ്ദാനമെന്ന് സുനില്‍ ചേത്രി പോലും വിശേഷിപ്പിച്ച ഇന്ത്യന്‍ ഫുട്‌ബോളിന്റെ യുവതാരം സഹല്‍ അബ്ദുള്‍ സമദിന്റെ ജേഴ്‌സി ലേലത്തിന് വയ്ക്കുന്നു. ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനണിഞ്ഞ ദേശീയ ജേഴ്‌സിയാണ് പയ്യന്നൂര്‍ കവ്വായി സ്വദേശിയായ സഹല്‍ ലേലത്തിന് വയ്ക്കുന്നത്. തുക മുഖ്യമന്ത്രിയുടെ ദുദിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്യും. 2019ല്‍ നടന്ന ഈ മത്സരങ്ങളില്‍ നിന്ന് എഐഎഫ്ഫ് ഇമര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് സഹല്‍
സഹലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വിജിന് ജേഴ്‌സി താരം കൈമാറി. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫേസ് ബുക്ക് പേജ് വഴിയാണ് ലേലം നടക്കുന്നത്. ജൂണ്‍ 18 വരെയാണ് ലേലം നടക്കുക. ലേല സംഖ്യ 9048515896, 9633616029 എന്നീ നമ്പറുകളിലാണ് അയക്കേണ്ടത്. കഴിഞ്ഞ ദിവസം ടീം ബേസിക്ക് കവ്വയിക്ക് വേണ്ടി റഷീദ് ആനക്കാരന്‍ വിളിച്ച് 55555 രൂപയാണ് ഇപ്പോള്‍ ലേലതുകയില്‍ മുന്നില്‍.
നേരത്തെ മലയാളികളുടെ പ്രിയതാരമായ മലപ്പുറംകാരന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ അനസ് എടത്തൊടിക സമ്മാനിച്ച തന്റെ 22-ാം നമ്പര്‍ ജേഴ്സിയുടെ ലേലത്തില്‍ വച്ചിരുന്നു. താന്‍ ആദ്യമായി ഇന്ത്യന്‍ ടീമിന് വേണ്ടി ഇറങ്ങിയ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ പങ്കെടുത്തപ്പോള്‍ അണിഞ്ഞ ജേഴ്‌സിയാണ് താരം ലേലത്തില്‍ വച്ചിരുന്നത്. കൊണ്ടോട്ടിയിലെ സഹോദരങ്ങളാണ് ജേഴ്സി സ്വന്തമാക്കിയത്. കെ എന്‍ പി എക്സ്സ്പോര്‍ട്ടേഴ്‌സിന്റെ ഉടമകളായ സുഫിയാന്‍ കാരി, അഷ്ഫര്‍ സാനു എന്നിവരാണ് 1,55,555 രൂപയ്ക്ക് ജേഴ്സി ലേലത്തില്‍ എടുത്തത്.
Post Your Comments