
പാലക്കാട് • കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം ഓണ്‍ലൈന്‍ രീതിയിലായ സാഹചര്യത്തില്‍ വീടുകളില്‍ ഉപയോഗശൂന്യമായ പഴയ ടെലിവിഷന്‍ സെറ്റുകള്‍/മൊബൈല്‍ ഫോണുകള്‍ ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ശേഖരിക്കുന്നു. ഇവ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതുവഴി പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊടൊപ്പം മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളളവര്‍ക്ക് ആശ്വാസവുമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനക്ഷമമായ പഴയ ടി.വി/മൊബൈല്‍ ഫോണുകള്‍ ശേഖരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സൗകര്യം ഒരുക്കുകയും ചെറിയ കേടുപാടുകള്‍ പരിഹരിച്ചുള്ള ടി.വി സെറ്റുകള്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍/വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറാനുളള നടപടികള്‍ സംബന്ധിച്ചും ബ്ലോക്ക് പഞ്ചായത്തുകളോട് ആവശ്യപ്പെട്ടതായി ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2505710.
Post Your Comments