Latest NewsIndiaNews

മൂന്നു സെക്കന്‍ഡില്‍ മൂന്നുനില കെട്ടിടം കനാലിനു സമീപത്തേക്ക് കൂപ്പുകുത്തി ; വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു

കൊല്‍ക്കത്ത: വെറും മൂന്നുസെക്കന്‍ഡിനുള്ളില്‍ മൂന്നുനില കെട്ടിടം കനാലിനു സമീപത്തേക്ക് തകര്‍ന്നു വീണു. ബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയിലാണ് സംഭവം. ദാസ്പുരിലെ നിശ്ചിന്തപുര്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംസ്ഥാന ജലസേചനവകുപ്പിന്റെ കനാലിനു സമീപത്തേക്കാണ് കെട്ടിടം തകര്‍ന്നു വീണത്.

കഴിഞ്ഞദിവസം കനാല്‍ വൃത്തിയാക്കുകയും വീണ്ടും ആഴത്തില്‍ കുഴിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചിരുന്നുവെന്നാണ് വിവരം. രണ്ടു ദിവസത്തിനുമുമ്പ് കെട്ടിടത്തിന്റെ ഭിത്തിയില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. അതേസമയം, കെട്ടിടം തകര്‍ന്നതുകൊണ്ട് കനത്ത നഷ്ടം ഉണ്ടായെങ്കിലും ആര്‍ക്കും ജീവഹാനി സംഭവിക്കാത്തതില്‍ ആശ്വാസമുണ്ടെന്ന് കെട്ടിട ഉടമ നേമയ് സാമന്ത പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button