KeralaLatest NewsNews

ഇടുക്കിയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ മരിച്ച നിലയിലും രണ്ടാമത്തെയാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തി

ഇടുക്കി: ഇടുക്കിയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ മരിച്ച നിലയിലും രണ്ടാമത്തെയാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. അടിമാലി കുളമാംകുഴിയില്‍ കാണാതായ രണ്ട് ആദിവാസി പെണ്‍കുട്ടികളില്‍ ഒരാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ പെണ്‍കുട്ടിയെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയ്ക്കായി കോടികള്‍ വിലമതിയ്ക്കുന്ന മൂന്നേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി പൂവച്ചല്‍ സ്വദേശി

പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരെയും കാണാതായതായി കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. തൂങ്ങിമരിച്ചതായി കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതാണ് പെണ്‍കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button