Latest NewsKeralaIndia

ഡിവൈഎഫ്‌ഐ നേതാവിന്റെ മരണത്തിൽ സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍

അടൂരിലെ നേതാക്കള്‍ നടത്തിയ പ്രളയഫണ്ട് തട്ടിപ്പും ജോലി തട്ടിപ്പും ഉള്‍പ്പെടെ പല അഴിമതികളും ജോയലിന് അറിയാമായിരുന്നു.

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അടൂര്‍ നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ (29) മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ക്കെതിരേ മാതാപിതാക്കളുടെ ഗുരുതരആരോപണം. അടൂരിലെ നേതാക്കള്‍ നടത്തിയ പ്രളയഫണ്ട് തട്ടിപ്പും ജോലി തട്ടിപ്പും ഉള്‍പ്പെടെ പല അഴിമതികളും ജോയലിന് അറിയാമായിരുന്നു. നേതാക്കളുടെ രഹസ്യ ഇടപാടുകള്‍ അറിയാമായിരുന്ന ജോയലിനെ അവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കള്ളക്കേസില്‍ കുടുക്കി മര്‍ദിക്കുകയായിരുന്നെന്ന് അച്ഛന്‍ ജോയിക്കുട്ടിയും അമ്മ മറിയാമ്മയും പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇതെല്ലാം പുറത്തുവിടുമെന്ന ഭയം നേതാക്കള്‍ക്കുണ്ടായിരുന്നു. അവര്‍ പലപ്പോഴും ജോയലിനെ ഭീഷണിപ്പെടുത്തിയിരുന്നു. മകനെ അപായപ്പെടുത്തുമെന്ന് തങ്ങളോട് പറഞ്ഞിരുന്നതായും ഇരുവരും വെളിപ്പെടുത്തി..ജനുവരി ഒന്നിന് രാവിലെ ഒരു മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടയാള്‍ വീട്ടിലെത്തി ജോയലിനെ മര്‍ദ്ദിച്ചു. ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതേദിവസം അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങള്‍ തമ്മില്‍ ഉരസി. ഇതില്‍ ദുരൂഹതയുണ്ട്. തുടര്‍ന്ന് പോലീസ് ജോയലിനെ സ്റ്റേഷനിലെത്തിച്ചു.

ഡല്‍ഹിയില്‍ നാളെ ഉന്നതതല യോഗം; അമിത്ഷായുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തും

വൈകീട്ട് നാലുമുതല്‍ രാത്രിവരെ സി.െഎ. ബിജുവിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചു.മകന്‍ പോലീസ് സ്റ്റേഷനിലുണ്ടെന്നറിഞ്ഞ് ചെന്നപ്പോള്‍ തനിക്കുനേരെയും പോലീസിന്റെ കൈയേറ്റമുണ്ടായെന്ന് മറിയാമ്മ പറഞ്ഞു. സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍നശിപ്പിച്ചെന്നും ആരോപിച്ചു. പിന്നീട് ജാമ്യത്തിലിറങ്ങി ചികിത്സയിലായ ജോയല്‍ മേയ് 22 നാണ് മരിച്ചത്.

ബന്ധുക്കളുടെ പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും റിപ്പോര്‍ട്ട് ഇതേവരെ നല്‍കിയിട്ടില്ലെന്നും പറയുന്നു..തന്നെ കരുവാക്കിയാതാണെന്നും പരാതിക്ക് പോകരുതെന്നും ആവശ്യപ്പെട്ട് സിഐ സമീപിച്ചിരുന്നതായി ഇരുവരും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button