ദോഹ : ഖത്തറിൽ വീണ്ടും ആശ്വാസ ദിനം, കോവിഡ് മരങ്ങൾ ഒന്നും തന്നെ ശനിയാഴ്ച് റിപ്പോർട്ട് ചെയ്തില്ല. 1,956 പേര് കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം 55,252ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,165 പേരില്‍ നടത്തിയ പരിശോധനയിൽ 1,828 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 78,416ആയി, മരണസംഖ്യ 70. നിലവിൽ 23,094പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 232 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ ആകെ 28,6830പേർ കോവിഡ് പരിശോധനയ്ക്ക് വിധേയമായി.
834 പേർ കുവൈറ്റിൽ ശനിയാഴ്ച്ച കോവിഡ് വിമുക്തരായപ്പോൾ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 25,882 ആയി ഉയർന്നു. 2159പേരിൽ നടത്തിയ പരിശോധനയിൽ 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നാല് പേർ കൂടി മരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 35466ഉം, മരണസംഖ്യ 289 ആയി. നിലവിൽ 9,295 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 176പേർ ഗുരുതരാവസ്ഥയിലാണ്. കുവൈറ്റികൾ 281, ഈജിപ്തുകാർ 45, ബംഗ്ലാദേശികൾ 31, ഫർവാനിയ ഗവർണറേറ്റിൽ 191, അഹ്മദി ഗവർണറേറ്റിൽ 115, ജഹ്റ ഗവർണറേറ്റിൽ 100 , ഹവല്ലി ഗവർണറേറ്റിൽ 74 , കാപിറ്റൽ ഗവർണറേറ്റിൽ 34 എന്നിങ്ങനെയാണ് തരംതിരിച്ചുള്ള പുതിയ കോവിഡ്ബാധിതരുടെ എണ്ണം.
Also read : കേരളത്തില്‍ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ല : സമ്പര്‍ക്കം വഴിയുള്ള രോഗബാധ കൂടുന്നു
ഒമാനിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. 3502 പേരിൽ നടത്തിയ പരിശോധനയിൽ 1006 പേർക്ക് കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 571 പേർ പ്രവാസികളാണ്. മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22077ഉം, മരണസംഖ്യ 99ഉം ആയി. 41 പേർ സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 7530 ആയി ഉയർന്നു. നിലവിൽ 14448പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.. 43 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി. ഇതിൽ 94 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 646 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതർ 16312 ആയി. 4990 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്.
Post Your Comments