Latest NewsNewsOmanGulf

കോവിഡ് : ഒമാനിൽ ആശങ്ക, തുടർച്ചയായ മൂന്നാം ദിനവും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു, മൂന്ന് മരണം

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. 3502 പേരിൽ നടത്തിയ പരിശോധനയിൽ 1006 പേർക്ക്​ കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 571 പേർ പ്രവാസികളാണ്. മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22077ഉം, മരണസംഖ്യ 99ഉം ആയി. 41 പേർ സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 7530 ആയി ഉയർന്നു.

Also read : ചൈനയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപനം : വീണ്ടും ലോക്ഡൗണിലേയ്‌ക്കെന്ന് സൂചന

നിലവിൽ 14448പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.. 43 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി. ഇതിൽ 94 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 646 പേരും മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ കോവിഡ് ബാധിതർ 16312 ആയി. 4990 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button