Latest NewsUSAInternational

യുഎസ്സില്‍ കോവിഡിന്റെ രണ്ടാം വരവ് … ഐസിയു നിറഞ്ഞ് കവിയുന്നു, ടെക്‌സസും അരിസോണയും ആശങ്കയിൽ

ടെക്‌സസിലും അരിസോണയിലും കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉള്ളത്. ഇവിടെയെല്ലാം ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്.

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. രാജ്യത്ത് ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായിരിക്കുകയാണ്. വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഇപ്പോഴും പാലിക്കാന്‍ തയ്യാറായിട്ടില്ല. ടെക്‌സസിലും അരിസോണയിലും കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉള്ളത്. ഇവിടെയെല്ലാം ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്.

ഇനിയും രോഗികള്‍ക്ക് നല്‍കാന്‍ കിടക്കകളുടെ സൗകര്യമില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.യുഎസ് വിപണി തുറന്നത് രണ്ടാം തരംഗത്തിന് വഴിയൊരുക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പല സംസ്ഥാനങ്ങളും കോവിഡ് ടെസ്റ്റിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിച്ച്‌ വരുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നുണ്ട്. പലയിടത്തും ഐസിയു കിടക്കകളുടെ വലിയ ക്ഷാമം അനുവഭപ്പെടുന്നുണ്ട്.

കൊക്കകോളയും തംപ്‌സ് അപ്പും നിരോധിക്കണമെന്ന് ഹർജി, ഹര്‍ജിക്കാരന് അഞ്ചു ലക്ഷം രൂപ പിഴ

ഇത് മരണനിരക്ക് വര്‍ധിപ്പിക്കാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നു.ഐസിയു കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അരിസോണ. നാലില്‍ മൂന്ന് കിടക്കകളും ഇവിടെ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.നോര്‍ത്ത് കരോലിനയില്‍ വെറും 13 ശതമാനം ഐസിയു കിടക്കകളാണ് ബാക്കിയുള്ളത്. അരിസോണി. ഉട്ട, ന്യൂമെക്‌സിക്കോ എന്നിവിടങ്ങളിലെല്ലാം കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. പുതിയ കേസുകളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button