റോം: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ആദ്യമത്സരത്തിന് ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നിരാശ. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന കോപ്പ ഇറ്റാലിയ സെമിയില്‍ എ സി മിലാനെതിരായ മത്സരത്തില്‍ താരം പെനാല്‍റ്റി നഷ്ടപ്പെടുത്തി. എന്നാലും ഭാഗ്യത്തിന്റെ നിഴലില്‍ യുവന്റസ് ഫൈനലിലേക്കു മുന്നേറി.
15ാം മിനിറ്റിലായിരുന്നു യുവന്റസിന് വിജയത്തിലേക്ക് മുന്നാറാനുള്ള അവസരമായി പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍ കിക്കെടുത്ത ക്രിസ്റ്റ്യനോയ്ക്ക് പിഴച്ചു. പന്ത് പോസ്റ്റില്‍ തട്ടിതെറിക്കുകയായിരുന്നു.
https://twitter.com/Younis_Aburayya/status/1271614588077957120
ഗോള്‍രഹിത സമനിലയില്‍ കലാശിച്ച മത്സരത്തില്‍ എവേ ഗോളിന്റെ ആനുകൂല്യത്തിലായിരുന്നു യുവന്റസിന്റെ ഫൈനല്‍ പ്രവേശനം. മിലാന്റെ ഹോംഗ്രൗണ്ടായ സാന്‍സിറോയില്‍ നടന്ന ആദ്യപാദ സെമി 1-1 എന്ന സ്‌കോറിലായിരുന്നു. അതിനാല്‍ തന്നെ അന്ന് ഒരു എവേ ഗോള്‍ നേടിയതാണ് യുവന്റസിന് തുണയായത്. ഫൈനലില്‍ യുവന്റസിന്റെ എതിരാളികളായി എത്തുക ഇന്റര്‍മിലാന്‍- നാപ്പോളി സെമി ഫൈനലിലെ വിജിയകളാണ്.
Post Your Comments