കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയിൽ. പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കുട്ടിയുടെ അച്ഛന് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നാണ് മുത്തച്ഛന്റെ ആരോപണം. ഇവര്‍ ഇയാളെ കാണാന്‍ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. വീട്ടിലിരുന്ന് മദ്യവും മയക്കുമരുന്നും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
Post Your Comments