തൃശ്ശൂര്‍ • ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി. നിലവിൽ രോഗം സ്ഥിരീകരിച്ച് 157 പേരാണ് ചികിത്സയിൽ കഴിയുന്നത്.
7 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ചാലക്കുടി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (53), ചാവക്കാട് സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (31), അരിമ്പൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (36), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവർത്തക (47), ഗുരുവായൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (48), കരുവന്നൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (48), ജൂൺ 8 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽപെട്ട എസ്എൻ പുരം സ്വദേശികളായ സ്ത്രീ (24), പുരുഷൻ (67), ജൂൺ 02 ന് ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27), ജൂൺ 05 ന് ഖത്തറിൽ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി (38), മെയ് 26 ന് ദുബായിൽ നിന്നും വന്ന പുരുഷൻ (42), ഡൽഹിയിൽ നിന്നും വന്ന ഒരു കുടുംബത്തിൽപെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ യുവതി (24), യുവാവ് (28), ചാവക്കാട് സ്വദേശിനി (65) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
4 പേർ രോഗമുക്തരായി.
Post Your Comments