Latest NewsNewsInternationalBusiness

കോവിഡ് പ്രതിസന്ധി; സമീപ കാലത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ബ്രിട്ടൻ സമ്പദ്‌വ്യവസ്ഥ

ലണ്ടന്‍ : കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏപ്രിലില്‍ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയില്‍ 20.4 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. അടുത്ത കാലങ്ങളിൽ ഇത്  ആദ്യമായിട്ടാണ് എക്കോണമി ഇത്രയും താഴുന്നതെന്ന് ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അറിയിച്ചു. 2008-2009 സാമ്പത്തിക മാന്ദ്യകാലത്തേക്കാള്‍ മൂന്നിരട്ടിയാണ് നിലവിലെ സാമ്പത്തിക തകര്‍ച്ചയെന്നും അധികൃതര്‍ പറയുന്നു.

എന്നാൽ ഏപ്പിലില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ച്ച നേരിട്ടതില്‍ അസ്വാഭാവികതയില്ലെന്നും മെയിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതെന്നുമാണ് സര്‍ക്കാര്‍ വാദം. 10.4 ശതമാനമാണ് എക്കോണമിയാണ് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസക്കാലയളില്‍ ചുരുങ്ങിയത്.

അതേസമയം ഏപ്രിലിലെ സാമ്പത്തിക ഇടിവ് രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയതാണെന്ന് ഡെപ്യൂട്ടി നാഷണല്‍ സ്ഥിതിവിവര വിദഗ്ധന്‍ ജൊനാഥന്‍ ആതോ പറയുന്നത്. . വാഹനം, മദ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയും തകര്‍ച്ച നേരിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button