2007 ല്‍ പുറത്തിറക്കി താരമായി മാറിയ നോക്കിയയുടെ 5310 എക്സ്പ്രസ് മ്യൂസിക് ഫോണ്‍ വീണ്ടും വിപണിയിലേക്ക്. 2020 ലെ പതിപ്പ് ജൂണ്‍ 16ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഈ വര്‍ഷം മാര്‍ച്ചിലാണ് പുതിയ നോക്കിയ 5310 എച്ച്എംഎഡി ഗ്ലോബല്‍ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. പഴയ എക്സ്പ്രസ് മ്യൂസിക് ഫോണിനു സമാനമായി ഒരു വശത്ത് മ്യൂസിക് പ്ലേ ബാക്ക് ബട്ടനുകളും, കളിലും താഴെയുമായി രണ്ട് സ്പീക്കറുകളും പുതിയ ഫോണിലും ലഭ്യമാണ്.
Also read : നഷ്ടത്തിൽ നിന്നും കരകയറി നേട്ടം കൊയ്ത് ഓഹരി വിപണി, ഇന്നത്തെ വ്യാപാരം അവസാനിച്ചു
2.4 ഇഞ്ച് ക്യുവിജിഎ കളര്‍ ഡിസ്പ്ലേ, ഫിസിക്കല്‍ കീബോര്‍ഡ്, മീഡിയാ ടെക്കിന്റെ എംടി 6260എ പ്രൊസസര്‍, 1.200 എംഎഎച്ച് റിമൂവബിള്‍ ബാറ്ററി മറ്റു പ്രത്യേകതകൾ. 30 ദിവസം സ്റ്റാന്‍ഡ് ബൈ ചാര്‍ജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. എട്ട് എംബി റാമും 16 എംബി സ്റ്റോറേജ് ള്ള ഫോണില്‍ 32 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. നോക്കിയ സീരീസ് 30 പ്ലസ് സോഫ്റ്റ് വെയറിലാകും ഫോൺ പ്രവർത്തിക്കുക. വെള്ള – ചുവപ്പ് , കറുപ്പ് – ചുവപ്പ് എന്നീ സമ്മിശ്ര നിറങ്ങളിൽ എത്തുന്ന ഫോണിന്റെ വില വിവരങ്ങൾ ലഭ്യമല്ല.
Post Your Comments