കണ്ണൂര്‍: കണ്ണൂരിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സാമൂഹിക പ്രവർത്തകൻ പിടിയിൽ. പ്ലസ് വണ്‍ വിദ്യാർത്ഥിയെ പീഡിപ്പിച്ച ചക്കരക്കൽ സ്വദേശി മോഹനനെയാമ് പൊലീസ് പിടികൂടിയത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിദ്യാർത്ഥിയെ രണ്ട് വർഷം മുമ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മോഹനനെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇതര സംസ്ഥാനത്ത് ജനിച്ച കുട്ടിയുടെ സ്കൂൾ സർട്ടിഫിക്കറ്റിലെ മേൽവിലാസത്തിൽ തെറ്റുകൾ ഉണ്ടായിരുന്നു. ഇത് ശരിയാക്കാൻ സ്ഥലത്തെ സാമൂഹ്യ പ്രവർത്തകനും, കുട്ടികൾക്ക് സ്ഥിരം ക്ലാസ് എടുക്കുന്ന ആളുമായ മോഹനനെ രക്ഷിതാക്കൾ സമീപിച്ചു. കുട്ടിയോട് തന്‍റെ വാടക മുറിയിൽ എത്താൻ പറഞ്ഞ മോഹൻ മുറിയിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചു.
ALSO READ: സന്ദർശക വിസകളുടെ കാലവാധി നീട്ടി ഒമാൻ; ഉത്തരവ് ഇറക്കി
എന്നാൽ, പേടികാരണം അന്ന് കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് ചൈൾഡ് ലൈൻ പ്രവർത്തകരോടാണ് കുട്ടി പീഡന വിവരം പറയുന്നത്. സംഭവം അന്വേഷിച്ച ചക്കരക്കൽ പൊലീസ് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തി. പ്രതി മോഹനനെ തലശ്ശേരി സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments