Latest NewsIndiaNews

അഴുകിയ മൃതദേഹങ്ങള്‍ ഒന്നിനുമേല്‍ ഒന്നായി കുത്തിനിറച്ച് വാനിലേക്ക്; വിവാദമായി വീഡിയോ

കൊൽക്കത്ത : ബംഗാളിൽ അഴുകിയ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒരു വാനിൽ കയറ്റി ശ്മശാനത്തിൽ എത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വിവാദം സൃഷിടിച്ചിരിക്കുകയാണ്. തെക്കൻ കൊൽക്കത്തയിൽ കഴിഞ്ഞദിവസമാണു മൃതദേഹങ്ങളോട് ആദരവ് കാണിക്കാത്ത സംഭവമുണ്ടായത്.

 

‘ഹൃദയശൂന്യവും വിവരിക്കാനാവാത്ത നിർവികാരതയും’ അടങ്ങിയ കാര്യമാണിതെന്നു ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ ട്വീറ്റ് ചെയ്തതോടെ സംസ്ഥാന സർക്കാരിനും വിഷയത്തിന്റെ പൊള്ളലേറ്റു.

മരിച്ചവർ കോവിഡ് ബാധിച്ചവരാണെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാരും ബിജെപി പ്രവർത്തകരും പ്രതിഷേധിച്ചു. സംഭവത്തിൽ വ്യക്തത വരുത്തണമെന്നു ഗവർണർ ആവശ്യപ്പെട്ടു. എന്നാൽ മരിച്ചവർ കൊറോണ വൈറസ് ബാധിതരാണെന്ന ആരോപണം അധികൃതർ നിഷേധിച്ചു. ‘ആശുപത്രി മോർച്ചറിയിലുണ്ടായിരുന്ന അവകാശികളില്ലാത്തതും തിരിച്ചറിയാത്തതുമായ മൃതദേഹങ്ങളാണ് അവയെന്നും ആരും കോവിഡ് ബാധിതരല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കൻ കൊൽക്കത്തയിലെ ഗരിയ അടി മഹാശ്മശാനിൽനിന്നെടുത്ത വിഡിയോ ആണ് അനാസ്ഥ വെളിപ്പെടുത്തിയത്. 13 മൃതദേഹങ്ങളുമായി ശ്മശാനത്തിലേക്കു മുനിസിപ്പൽ വാൻ എത്തിയെന്നു വിവരം കിട്ടിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വാൻ വന്നു മൃതദേഹങ്ങൾ ശ്മശാനത്തിലേക്കു മാറ്റിയതിനു പിന്നാലെ പ്രദേശത്താകെ അഴുകിയ മണം പരന്നതായും പറയപ്പെടുന്നു. ശ്മശാനത്തിന് പൂട്ടിട്ടാണ് നാട്ടുകാർ പ്രതിരോധിച്ചത് എന്നാണ് റിപ്പോർട്ട്.‌

shortlink

Related Articles

Post Your Comments

Related Articles


Back to top button