Latest NewsIndiaNews

വിദേശ കറന്‍സിയടക്കം വന്‍ തുകയുടെ കള്ളനോട്ട് നിര്‍മ്മാണം; സൈനികനടക്കം 6 പേര്‍ പിടിയില്‍

പുണെ : മഹാരാഷ്ട്രയിലെ പൂനെയിൽ മിലിറ്ററി ഇൻറലിജൻസും പൂനെ ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിൽ 55 കോടി രൂപയിലേറെ മൂല്യമുള്ള വ്യാജ ഇന്ത്യൻ – വിദേശ കറൻസികൾ പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈനികന്‍ അടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തു. വ്യാജനോട്ടുകൾ മുഴുവൻ എണ്ണി തിട്ടപ്പെടുത്താത്തതിനാൽ കണക്ക് ഇനിയും ഉയരുമെന്നാണ് മുതിർന്ന പോലീസുദ്യോഗസ്ഥൻ പറയുന്നത്.

ബോംബെ സാപ്പേഴ്സിലെ ലാൻസ് നായിക് ഷെയ്ഖ് അലിം ഗുലാബ് ഖാനാണ് അറസ്റ്റിലായ സൈനികൻ. ഇയാളെക്കൂടാതെ പുണെയിലെ കൊണ്ടുവായിൽനിന്നുള്ള സുനിൽ ബദ്രിനാരായണ സർദ, നവി മുംബൈ കമോതെയിൽനിന്നുള്ള റിതേഷ് രത്നാകർ, മുംബൈയിലെ മീര റോഡിൽനിന്നുള്ള തുഹൈൽ അഹമ്മദ് മുഹമ്മദ് ഇഷാഖ് ഖാൻ, അബ്ദുൾ ഗനി റഹ്മത്തുള്ള ഖാൻ, ഇയാളുടെ മകൻ അബ്ദുൾ റഹ്മാൻ അബ്ദുൽ ഗനി ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

പൂനെയിലെ വിമാൻനഗറിലെ കെട്ടിടത്തിലാണ് രഹസ്യവിവരത്തെ തുടർന്ന് റെയ്‍ഡ് നടത്തിയത്.  2000, 500 രൂപകളുടെ വ്യാജ നോട്ടുകൾ, ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അടയാളപ്പെടുത്തിയ കളിനോട്ടുകൾ, നിരോധിച്ച 1,000 രൂപയുടെ നോട്ടുകൾ, വ്യാജ യു.എസ്. ഡോളർ എന്നിവയാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ഇതുകൂടാതെ മൂന്നുലക്ഷം രൂപയുടെ യഥാർഥ ഇന്ത്യൻ നോട്ടുകൾ, യു.എസ്. ഡോളർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എയർ ഗൺ, വ്യാജ രേഖകൾ, രഹസ്യ ക്യാമറകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സതേണ്‍ കമാന്‍ഡ് ലൈസണ്‍ യൂണിറ്റിം മിലിട്ടറി ഇന്‍റലിജന്‍സും പൂനെ സിറ്റി പൊലീസിലെ ക്രൈം ബ്രാഞ്ചുമാണ് സംയുക്ത റെയ്ഡില്‍ ഭാഗമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button