Latest NewsNewsInternational

രണ്ട് പെൺമക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഡാലസ് : യുഎസില്‍ രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. നറ്റാഷ (17), അലക്സ (16) എന്നിവരെ വെടിവെച്ച് കൊന്ന ശേഷമാണ് പിതാവ് റെയ്മണ്ട് ഹെയ്‌സണ്‍(63) സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. കൊല്ലപ്പെട്ട രണ്ട് പേരും ഫോര്‍ണി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.

തിങ്കളാഴ്ച രാത്രി മെസ്‌ക്വിറ്റ് ടൗണ്‍ ഈസ്റ്റിലായിരുന്നു സംഭവം നടന്നത്. വെടിയൊച്ച കേള്‍ക്കുന്നതായുള്ള സന്ദേശം ലഭിച്ചാണ് പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. ഇരുനില വീട്ടില്‍ പരിശോധിച്ച പോലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന റെയ്മണ്ടിനെയാണ് ആദ്യം കണ്ടത്. പിന്നീട് വീട് പരിശോധിച്ചപ്പോള്‍ രണ്ട് പെണ്‍കുട്ടികളെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ട് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കാന്‍ കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് മസ്‌കിറ്റ് പോലീസ് പറഞ്ഞു.

സമര്‍ഥരായ രണ്ട് വിദ്യാര്‍ഥികളെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ഫോര്‍ണി സ്‌കൂള്‍ അധ്യാപകര്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട രണ്ട് പേരും ഫോര്‍ണി ഹൈസ്‌കൂള്‍ ബാന്റ് ടീം അംഗങ്ങളായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button