
മുംബൈ: മോഷണക്കേസില്‍ പിടിയിലായ അഞ്ച് പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ പൊലീസുകാർ കൂട്ടത്തോടെ ക്വാറന്റൈനിൽ. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. ഇതേതുടര്‍ന്നു ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 17 പോലീസുകാര്‍ ക്വാറന്റൈനില്‍ പോയി.
ALSO READ: കോവിഡ് 19: ശുചികരണ പ്രവര്‍ത്തകര്‍ക്ക് വൻ തുക സംഭാവന നല്കി രാഘവ ലോറന്‍സ്
നെഹ്റു നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. കഴിഞ്ഞയാഴ്ച ഒരു ഇലക്ട്രോണിക് ഷോപ്പില്‍ കവര്‍ച്ച നടത്തിയതിനെ തുടര്‍ന്നു ഏഴ് പേരെയാണ് പോലീസ് കസ്റ്റിഡിയിലെടുത്തത്. ഇവരില്‍ കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരെയും ക്വാറന്റൈനില്‍ ആക്കിയെന്നും അധികൃതര്‍ പറഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികളുടെയും സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനുണ്ട്.
Post Your Comments