Latest NewsNewsGulfQatar

ഖത്തറിൽ ആയിരത്തിലധികം പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം : രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്‌

ദോഹ : ഖത്തറിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് വെള്ളിയാഴ്ച്ച മരിച്ചു. 51 വയസുള്ളയാളാണ് മരണമടഞ്ഞത്, ഇയാൾ സ്വദേശിയാണോ, പ്രവാസിയാണോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. 5,872 പേരില്‍ നടത്തിയ പരിശോധനയിൽ 1517 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1965 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 76,588ഉം, മരിച്ചവർ 70ആയപ്പോൾ രോഗമുക്തരായവരുടെ എണ്ണം 53,296 ആയി ഉയർന്നു. നിലവിൽ 23,222 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. അതേസമയം രാജ്യത്ത് പരിശോധനയ്ക്ക് വിധേയമായവരുടെ ആകെ 2,80,665ലെത്തി.

കുവൈറ്റിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, പ്രതിതിദിന കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 911 പേർ കൂടി വെള്ളിയാഴ്ച സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 25,048ആയി ഉയർന്നു. 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആറുപേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 34,952ഉം, മരണസംഖ്യ 285ഉം ആയി. നിലവിൽ 9,619 പേരാണ്​ ചികിത്സയിലുള്ളത്​. കുവൈറ്റികൾ 232, ഇൗജിപ്​തുകാർ 39, ബംഗ്ലാദേശികൾ 53. ഫർവാനിയ ഗവർണറേറ്റിൽ 165, അഹ്​മദി ഗവർണറേറ്റിൽ 105, ജഹ്​റ ഗവർണറേറ്റിൽ 119 , ഹവല്ലി ഗവർണറേറ്റിൽ 78, കാപിറ്റൽ ഗവർണറേറ്റിൽ 53 എന്നിങ്ങനെയാണ് വിവിധ രാജ്യക്കാർ, പ്രദേശങ്ങൾ എന്നിവ തരംതിരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം.

Also read : കൊറോണ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് ശ്വാസകോശം മാറ്റി വച്ചു: വിജയ ചരിത്രമെഴുതി ഇന്ത്യന്‍ വംശജനായ ഡോക്ടർ

ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 20000കടന്നു. 1117 പേർക്ക്​ വെള്ളിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു, ഇതിൽ 647 പേർ പ്രവാസികളാണ്​. ഏഴുപേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവർ 21071ഉം,മരണസംഖ്യ 96ഉം ആയി. 866 പേർക്ക്​ കൂടി രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 7489 ആയി ഉയർന്നു. നിലവിൽ 13486 പേരാണ് അസുഖബാധിതരായിട്ടുള്ളത്​. 24 മണിക്കൂറിനുള്ളിൽ 3502 പേർക്കാണ്​ ആകെ രോഗ പരിശോധന നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 44 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 309ലെത്തി ഇതിൽ 92 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 729 പേരും മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്‌ക്കറ്റ് ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 15666 ആയി. 4986 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button